LiveTV

Live

Saudi Arabia

സൌദിയില്‍ നാളെ മുതല്‍ ആറ് മണിക്കൂര്‍ മാത്രം ജോലി സമയം

സര്‍ക്കാര്‍ മേഖലയില്‍ റമദാന്‍ പ്രമാണിച്ച് അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തനം; ലംഘിച്ചാല്‍ നടപടിയെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

സൌദിയില്‍ നാളെ മുതല്‍ ആറ് മണിക്കൂര്‍ മാത്രം ജോലി സമയം

റമദാനിൽ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വാകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായാണ് കണക്കാക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തന സമയം ഉണ്ടാവുക.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ഥ ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്. തൊഴിൽ നിയമം ഇക്കാര്യം കര്‍ശനമായി പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ സമയക്രമം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ സ്ഥാപന ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റമദാൻ 24 ന് ഈദുൽഫിത്ർ അവധിക്ക് സർക്കാർ ഓഫീസുകൾ അടക്കും. പിന്നീട് ശവ്വാൽ എട്ടിനാണ് തുറക്കുക.