LiveTV

Live

Saudi Arabia

സൗദി കോണ്‍ട്രാക്ടിംഗ് മേഖലയിലെ സൗദേശിവല്‍ക്കരണം കൂട്ടി

സ്വദേശിവത്കരണ തോത് പാലിക്കാതെ കോണ്‍ട്രാക്ടിങ് കരാര്‍ പോലും ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

സൗദി കോണ്‍ട്രാക്ടിംഗ് മേഖലയിലെ സൗദേശിവല്‍ക്കരണം കൂട്ടി

സൗദിയില്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങളിലെ സൗദേശി വല്‍ക്കരണ തോത് വര്‍ധിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങളിലും മൊത്തം ജീവനക്കാരുടെ പതിനാല് ശതമാനം സ്വദേശികളായരിക്കണമെന്നതാണ് പുതിയ നിബന്ധന.

സൗദി കോണ്‍ട്രാക്ടിംഗ് മേഖലയിലെ സൗദേശിവല്‍ക്കരണം കൂട്ടി

സൗദി കോണ്‍ട്രാക്‌റ്റേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഒസാമ അല്‍ അഫലഖിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മുഴുവന്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങളിലെയും സ്വദേശി ജീവനക്കാരുടെ അനുപാതം പതിമൂന്നെ പോയന്റ് ഏഴേ ഏഴ് ശതമാനം ആയിരിക്കണമെന്നതാണ് പുതിയ നിബന്ധന. നിലവില്‍ ഈ മേഖലയില്‍ പന്ത്രണ്ട് ശതമാനമാണ് സ്വദേശി അനുപാതം.

ഈ രംഗത്ത് കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവുമായി ചേര്‍ന്ന് സൗദി കോണ്‍ട്രാക്‌റ്റേഴ്‌സ് അതോറിറ്റി പദ്ധതികളാവിഷ്‌കരിച്ച് വരികയാണെന്നും ഒസാമ അല്‍ ഫലഖ് കൂട്ടി ചേര്‍ത്തു. ഒപ്പം ഈ മേഖലയുടെ നവീകരണത്തിനും തൊഴില്‍ ഇടങ്ങളും സാഹചര്യങ്ങളും തൊഴിലന്വേഷകരെ ആകര്‍ഷിക്കും വിധം പരിവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിബന്ധന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിന് കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കും. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട അനുമതികള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ഒസാമ അല്‍ ഫലഖ് പറഞ്ഞു.