LiveTV

Live

Saudi Arabia

ഇത്തവണ ഉംറക്കെത്തിയത് അറുപത് ലക്ഷത്തിലേറെ പേര്‍

റമദാനില്‍ തീര്‍ഥാടകരുടെ എണ്ണം കുത്തനെ ഉയരുന്നതിനാല്‍ സുരക്ഷ ശക്തം

ഇത്തവണ ഉംറക്കെത്തിയത് അറുപത് ലക്ഷത്തിലേറെ പേര്‍

ഉംറ കര്‍മത്തിനായി ഈ വര്‍ഷം ഇതുവരെ അറുപത് ലക്ഷത്തിലേറെ പേര്‍ ഇരു ഹറമുകളിലും എത്തി. ഇത്തവണ 90 ലക്ഷം ഉംറ തീർഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനായതോടെ ഹാജിമാരുടെ തിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തും. ഇതിനാല്‍ ഇരു ഹറമുകളിലും സുരക്ഷ ശക്തമാക്കി.

ഇത്തവണ ഉംറക്കെത്തിയത് അറുപത് ലക്ഷത്തിലേറെ പേര്‍

സെപ്റ്റംബർ 11-നാണ് ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചത്. കഴിഞ്ഞ 8 മാസത്തിനിടെ ഒരു മാസം ശരാശരി ഏഴര ലക്ഷം തീർഥാടകര്‍ ഉംറക്കെത്തി. ഇത് വരെ അറുപത്തി അഞ്ചു ലക്ഷത്തിലേറെ വിസകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷം ഒരു കോടി ഇരുപത് ലക്ഷം പേര്‍ ഉംറക്കെത്തുമെന്നാണ് കണക്ക്. പാകിസ്താനിൽനിന്നാണ് ഈ സീസണിൽ ഏറ്റവുംകൂടുതൽ തീർഥാടകർ. 13 ലക്ഷത്തോളം പേര്‍. 5.8 ലക്ഷം തീർഥാടകരെത്തിയ ഇന്ത്യ യാണ് മൂന്നാംസ്ഥാനം. ഇന്തോനേഷ്യയില്‍നിന്നും 9 ലക്ഷത്തോളം തീർഥാടകരെത്തി. റമദാ നോടനുബന്ധിച്ച തിരക്ക് പരിഗണിച്ചു തീർഥാടകർക്ക് മികച്ച സേവനങ്ങളാണ് ഹജ്ജ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. ദിനേന ഒന്നേക്കാല്‍ ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിശുദ്ദ ഹറമില്‍ വിതരണം ചെയ്യും.