LiveTV

Live

Saudi Arabia

ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ തിങ്കളാഴ്ച്ച 

ലോക മുസ്‍ലിംങ്ങള്‍ ഈയൊരു മാസക്കാലം വ്രതം അനുഷ്ഠിക്കും

 ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ തിങ്കളാഴ്ച്ച 

ശനിയാഴ്ച്ച മാസപിറവി കാണാത്തതിനാൽ ഗള്‍ഫില്‍ തിങ്കളാഴ്ച്ച റമദാൻ. നാളെ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചു. ചന്ദ്രനെ ആസ്പദമാക്കിയാണ് മുസ്‍ലിം ലോകം മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത രാജ്യങ്ങളിൽ മാറ്റം വരാറുണ്ട്.

റമദാന്‍ മാസത്തിൽ വ്രതം അനുഷ്ഠിക്കുകയെന്നത് ഇസ്‍ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ്. ലോക മുസ്‍ലിംങ്ങള്‍ ഈയൊരു മാസക്കാലം വ്രതം അനുഷ്ഠിക്കും. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍ എന്നതാണ് ഈ മാസത്തിന്‍റെ സവിശേഷത.