LiveTV

Live

Saudi Arabia

സ്‌പോണ്‍സര്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി; മലയാളി നാട്ടില്‍ പോകാനാവാതെ ദുരിതത്തില്‍

കോഴിക്കോട് സ്വദേശിയാണ് നിയമ കുരുക്കിലായത്

സ്‌പോണ്‍സര്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി; മലയാളി നാട്ടില്‍ പോകാനാവാതെ ദുരിതത്തില്‍

മലയാളിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി സ്പോണ്‍‌സര്‍ വലിയ തുക ലോണെടുത്തു മുങ്ങിയതായി പരാതി. സൗദി ദമ്മാമിലുള്ള കോഴിക്കോട് സ്വദേശിയാണ് സ്‌പോണ്‍സറിനാല്‍ വഞ്ചിക്കപെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായത്.

നാല് വര്‍ഷം മുമ്പാണ് ആദ്യമായി പരാതിക്കാരന്‍ ദമ്മാമിലെത്തിയത്. സ്‌പോണ്‍സറുടെ ഗ്രോസറി കടയിലായിരുന്നു ജോലി. ഒന്നര വര്‍ഷത്തിന് ശേഷം സ്ഥാപനം അടച്ചു പൂട്ടി. ഇതോടെ സ്‌പോണ്‍സര്‍ ഇയാളെ നാട്ടിലേക്ക് എക്‌സിറ്റ് നല്‍കി പറഞ്ഞയച്ചു. പുതിയ വിസയില്‍ വീണ്ടുമെത്തിയപ്പോഴാണ് നിയമകുരുക്കിലകപ്പെടുന്നത്. ആദ്യ സ്‌പോണ്‍സര്‍ നാട്ടില്‍ പോകുന്നതിന് മുമ്പ് എഗ്രിമെന്റ് കാന്‍സല്‍ ചെയ്യാന്‍ എന്ന വ്യാജേന തന്നെ കൊണ്ട് പേപ്പറുകളില്‍ ഒപ്പ് വെപ്പിച്ചുവെന്നാണ് പരാതി. ഈ പേപ്പറുകള്‍ ഉപയോഗിച്ചാണ് സ്‌പോണ്‍സര്‍ തുക കടമെടുത്തിരിക്കുന്നത്.

എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകന്റെയും സഹായത്തോടെ ആദ്യ സ്‌പോണ്‍സര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹമിപ്പോള്‍.