LiveTV

Live

Saudi Arabia

സൗദി അരാംകോ പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിച്ചു

സൗദി അരാംകോയുടെ ആദ്യ ദ്രവീകൃത വാതക ചരക്ക് കപ്പല്‍ സിംഗപ്പൂര്‍ തുറമുഖത്തു നിന്നും പുറപ്പെട്ടതായി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു

സൗദി അരാംകോ പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിച്ചു

സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിച്ചു. അരാംകോയുടെ ആദ്യ പ്രകൃതി വാതക ചരക്ക് കപ്പല്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെട്ടത്. ഗ്യാസ് കയറ്റുമതിയിലും ഇതോടെ ചുവടുറപ്പിക്കുകയാണ് സൗദി അരാംകോ.

സൗദി അരാംകോയുടെ ആദ്യ ദ്രവീകൃത വാതക ചരക്ക് കപ്പല്‍ സിംഗപ്പൂര്‍ തുറമുഖത്തു നിന്നും പുറപ്പെട്ടതായി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. ആഗോള തലത്തില്‍ പ്രകൃതി വാതക കയറ്റുമതി മേഖലയിലും വന്‍ ശക്തിയായി മാറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി ഗ്യാസ് പര്യവേക്ഷണത്തിനും സമ്പുഷ്ടീകരണത്തിനുമായി നിരവധി പദ്ധതികള്‍ക്കും അരാംകോ തുടക്കം കുറിച്ചിട്ടുണ്ട്.

മധ്യ ഏഷ്യയിലെ ഏറ്റവും വലിയ പെട്രൊകെമിക്കല്‍ നിര്‍മ്മാതാക്കളായ സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനുമായി സഹകരിച്ച് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം സംഘടിപ്പിക്കുമെന്നും അമീന്‍ നാസര്‍ വ്യക്തമാക്കി. ഇത് മിഡില്‍ ഈസ്റ്റിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രകൃതി വാകത വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ കമ്പനിക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുറത്ത് അമേരിക്ക, റഷ്യ, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലും ഗ്യാസ് പര്യവേക്ഷണ രംഗത്ത് സൗദി അരാംകോ നിക്ഷേപം നടത്തുമെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.