LiveTV

Live

Saudi Arabia

സൗദിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ഉണർവുണ്ടാകുന്നു

വ്യവസായ വാണിജ്യ ചരക്കു നീക്ക പദ്ധതികള്‍ ഉള്‍പ്പെടെ ഡസണോളം വന്‍കിട പദ്ധതികളാണ് സൌദി അറേബ്യയില്‍ ഭരണകൂടം പ്രഖ്യാപിച്ചത്

സൗദിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ഉണർവുണ്ടാകുന്നു

സൌദിയില്‍ രണ്ടു വര്‍ഷത്തിനിടെ പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍‌ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്ന് അമേരിക്കന്‍ റിയല്‍‌ എസ്റ്റേറ്റ് കമ്പനികള്‍. പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ റിയാദിന്റെ മുഖഛായ മാറും. ഇതിന്റെ നേട്ടം ദീര്‍ഘകാലം മേഖലയില്‍ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

വ്യവസായ വാണിജ്യ ചരക്കു നീക്ക പദ്ധതികള്‍ ഉള്‍പ്പെടെ ഡസണോളം വന്‍കിട പദ്ധതികളാണ് സൌദി അറേബ്യയില്‍ ഭരണകൂടം പ്രഖ്യാപിച്ചത്. ഇതില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം റിയാദിലാണ്. പുറമെ 86 ദശലക്ഷം ഡോളറിന്റെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം റിയാദിലെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഗുണകരമാകുമെന്ന് അമേരിക്കന്‍ കമ്പനികള്‍ പറയുന്നു. അടുത്ത വര്‍ഷം മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇത് പ്രതിഫലിച്ചു തുടങ്ങും.

ഭവന മന്ത്രാലയത്തിന് കീഴില്‍ വാടക കെട്ടിടങ്ങളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നുണ്ട്. ഇതും മേഖലയില്‍ ഗുണപരമായ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.