LiveTV

Live

Saudi Arabia

സൗദിയിൽ ബിനാമി തടയാനുള്ള മാർഗങ്ങൾ കാര്യക്ഷമമാക്കണമെന്ന് ശുറാ കൌൺസിൽ

ചെറുകിട സ്ഥാപനങ്ങളെ പിന്തുണക്കുന്ന അതോറിറ്റിയുടെ ഏക വർഷ റിപ്പോർട്ട് അവലോകനം ചെയ്യവെയാണ് ശൂറയുടെ നിർദേശം

സൗദിയിൽ ബിനാമി തടയാനുള്ള മാർഗങ്ങൾ കാര്യക്ഷമമാക്കണമെന്ന് ശുറാ കൌൺസിൽ

സൗദിയിൽ ബിനാമി തടയാനുള്ള മാർഗങ്ങൾ കാര്യക്ഷമമാക്കണമെന്ന് ചെറുകിട സംരംഭക അതോറിറ്റിയോട് ശുറാ കൌൺസിൽ അഭ്യർത്ഥിച്ചു. ശുറാ കൌൺസിൽ യോഗമാണ് ബിനാമി ഇടപാടിൽ കർശനമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചത്.

ചെറുകിട സ്ഥാപനങ്ങളെ പിന്തുണക്കുന്ന അതോറിറ്റിയുടെ ഏക വർഷ റിപ്പോർട്ട് അവലോകനം ചെയ്യവെയാണ് ശൂറയുടെ നിർദേശം. ഡോ ഫൈസൽ ബിൻ മൻസൂറാണ് റിപ്പോർട്ട് ശൂറയിൽ അവതരിപ്പിച്ചത്. ചെറുകിട സംരംഭങ്ങളിലേക്ക് സ്വദേശികളെ ആകർഷിക്കാൻ ബിനാമി ഇടപാട് അവസാനിപ്പിക്കേണ്ടതുണ്ട്.

സംരംഭങ്ങൾ തുടങ്ങാൻ സ്വദേശികൾക്ക് ധനസഹം നൽകുന്നതും അതോറിറ്റി പ്രോത്സാഹിപ്പിക്കണം. പെട്രോൾ ഇതര വരുമാനം വർധിപ്പിക്കാൻ ചെറുകിട സംരംഭങ്ങളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും ശുറാ അഭിപ്രായപ്പെട്ടു.