LiveTV

Live

Saudi Arabia

റമദാനോടനുബന്ധിച്ച് ഇരു ഹറമുകളിലും ഒരുക്കങ്ങൾ സജീവമായി

റമദാന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. തീര്‍ത്ഥാടകരുടെ സുരക്ഷയും സൌകര്യവും പരിഗണിച്ചു വിപുലമായ മുനൊരുക്കങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും

റമദാനോടനുബന്ധിച്ച് ഇരു ഹറമുകളിലും ഒരുക്കങ്ങൾ സജീവമായി

റമദാനോടനുബന്ധിച്ച് ഇരു ഹറമുകളിലും ഒരുക്കങ്ങൾ സജീവമായി. റമദാനിലുണ്ടാകുന്ന തീർഥാടകരുടെ വർധിച്ച തിരക്ക് കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ. ഇരുഹറം കാര്യാലയത്തിന് കീഴിൽ വിപുലമായ പദ്ധതികളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്.

റമദാന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. തീര്‍ത്ഥാടകരുടെ സുരക്ഷയും സൌകര്യവും പരിഗണിച്ചു വിപുലമായ മുനൊരുക്കങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും. മൂന്നാം സൗദി വികസന ഭാഗത്തെ മുഴുവൻ നിലകളും റമദാനിൽ തുറന്നിടാനാണ് പദ്ധതി. മുറ്റങ്ങളിലെ കൂടുതൽ സ്ഥലങ്ങൾ നമസ്കാരത്തിന് സജ്ജമാക്കും. മുസ്ഹഫുകളും നമസ്കാര വിരിപ്പുകൾ എന്നിവ ഒരുക്കുന്ന ജോലികൾ പൂർത്തിയായി. ഹറമിലേക്കും തിരിച്ചുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിനു ചെയിൻബസ് സർവീസുകള്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ പഴയ നമസ്കാര പരവതാനികൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.