LiveTV

Live

Saudi Arabia

സൗദിയിൽ മൂല്യ വർധിത നികുതി പുനഃപരിശോധിക്കണമെന്ന് ശൂറാ കൌണ്‍‌സില്‍

മൂല്യവർധിത നികുതി നടപ്പിലായ ശേഷം നിലവിൽ വന്ന കരാറുകൾക്കും പണമിടപാടിനും മാത്രമേ വാറ്റ് ഈടാക്കാവൂ എന്ന് ശുറാ അഭിപ്രായപ്പെട്ടു

സൗദിയിൽ മൂല്യ വർധിത നികുതി പുനഃപരിശോധിക്കണമെന്ന് ശൂറാ കൌണ്‍‌സില്‍

സൗദിയിൽ 2018ന്‍റെ തുടക്കം മുതൽ നടപ്പാക്കിയ മൂല്യ വർധിത നികുതി പുനഃപരിശോധിക്കണമെന്ന് ശൂറാ കൌണ്‍‌സില്‍. സകാത് ആന്‍റ് ഇൻകം ടാക്‌സ് അതോറിറ്റിയോടാണ് ശുറാ കൗൺസിലിന്റെ അഭ്യർത്ഥന. 2018 ജനുവരിക്ക് മുമ്പ് ഒപ്പുവെച്ച കരാറുകളിൽ പണം നൽകുന്നതിന് വാറ്റ് ഈടാക്കുന്നതിനെക്കുറിച്ചും ശുറാ ചർച്ച ചെയ്‌തു

വിൽപന ചരക്കുകൾ, റിയൽ എസ്‌റ്റേറ്റ്, കരാറുകൾ, ഇറക്കുമതി എന്നിവക്ക് വാറ്റ് ചുമത്തിയ രീതി പുനഃപരിശോധിക്കണമെന്നാണ് ശുറാ ആവശ്യപ്പെട്ടത്. അതുപോലെ 2018 ജനുവരിക്ക് മുമ്പ് ഒപ്പുവെച്ച കരാറുകളിൽ പണം നൽകുന്നതിന് വാറ്റ് ഈടാക്കുന്നതിനെക്കുറിച്ചും ശുറാ ചർച്ച ചെയ്‌തു. മൂല്യവർധിത നികുതി നടപ്പിലായ ശേഷം നിലവിൽ വന്ന കരാറുകൾക്കും പണമിടപാടിനും മാത്രമേ വാറ്റ് ഈടാക്കാവൂ എന്ന് ശുറാ അഭിപ്രായപ്പെട്ടു. ശുറാ കൗൺസിലിൽ അംഗങ്ങളായ മുഫ്‌രിഹ് അൽ സഹ്‌റാനി, നാസിർ അൽ ബുഖമി എന്നിവരാണ് നികുതി പുനഃപരിശോദിക്കണമെന്ന വിഷയം ചർച്ചക്ക് അവതരിപ്പിച്ചത്.

സകാത് കണക്കാക്കുമ്പോൾ മൂലധനത്തിന് സകാത് ഏർപെടുത്തരുതെന്നും സാമ്പത്തിക വിനിമയത്തിനും വരുമാനത്തിനും മാത്രമാണ് സകാത് ബാധകമാവുന്നതെന്നും ശുറാ അംഗങ്ങൾ അഭിപ്രായപ്പെട്ടു.