LiveTV

Live

Saudi Arabia

ഇറാനുമേലുള്ള എണ്ണ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്‌ത് സൗദി

എണ്ണ വിപണി സന്തുലിതത്വം പാലിക്കാൻ സൗദി പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

ഇറാനുമേലുള്ള എണ്ണ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്‌ത് സൗദി

ഇറാനുമേലുള്ള എണ്ണ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള അമേരിക്കൻ നിലപാടിനെ സൗദി സ്വാഗതം ചെയ്‌തു. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചും അസ്വസ്ഥതയുണ്ടാക്കുന്നതിനെതിരെ ഉപരോധം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.

അമേരിക്കൻ വിദേശ കാര്യ മന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫ് തന്‍റെ പ്രസ്‌താവനയിൽ വ്യക്തമാക്കി. മെയ് ആദ്യം മുതലാണ് കടുത്ത നിലപാട് പ്രാബല്യത്തിൽ വരിക. ഉപരോധം ഏർപ്പെടുത്തിയ സമയത്ത് ഇറാൻ എണ്ണ വാങ്ങാൻ അമേരിക്ക ഇളവ് നൽകിയിരുന്ന രാജ്യങ്ങൾക്കും ഇതോടെ ഇറാന് എണ്ണ വിൽക്കാൻ കഴിയാതെ വരും.

അതേസമയം സൗദി ഊർജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം അന്താരാഷ്ട്ര വിപണിക്ക് ആവശ്യമായ എണ്ണ സൗദി ഉറപ്പുവരുത്തുമെന്നും വിദേശ മന്ത്രി പറഞ്ഞു. എണ്ണ വിപണി സന്തുലിതത്വം പാലിക്കാൻ സൗദി പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയുടെ പ്രസ്‌താവന പുറത്തുവന്നതോടെ എണ്ണ വിപണിയിൽ വില വർധന അനുഭവപ്പെട്ടിരുന്നു.