LiveTV

Live

Saudi Arabia

തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, അസീർ എന്നീ മേഖലകളിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിത്

തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി

തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുറ്റക്കാരുടെ പേര് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.

റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, അസീർ എന്നീ മേഖലകളിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിത്. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 37 പ്രതികളും സ്വദേശികളാണ്. തീവ്രവാദ പ്രവർത്തനം, രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കൽ, വിഭാഗീയതയും സുരക്ഷാ പ്രശ്‌നവും ഇളക്കിവിടൽ, സുരക്ഷാ ഭടന്മാർക്കും കേന്ദ്രങ്ങൾക്കുമെതിരെ ബോംബാക്രമണം, സുരക്ഷാ ഭടന്മാരെ വധിക്കൽ, രാജ്യ താൽപര്യത്തിന് വിരുദ്ധമായവരുമായി ചേർന്ന് പ്രശ്‌നം സൃഷ്ടിക്കൽ എന്നിവയാണ് കുറ്റങ്ങൾ. 37 പ്രതികളുടെ പേരു വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ അസീസ് മഹ്ദി അൽ അംരി, ഖാലിദ് അബ്ദുൽകരീം അൽ തുവൈജിരി എന്നിവർ കടുത്ത കുറ്റവാളികളാണെന്ന് പ്രസ്താവനയിൽ പറയുന്നു.