LiveTV

Live

Saudi Arabia

സൗദി വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം

എക്സിക്യുട്ടീവ് ജോലികളുള്‍പ്പെടെയുള്ള ഉന്നത തസ്തികകള്‍ സ്വദേശവത്കരിക്കും

സൗദി വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം

സൗദി ടൂറിസം വകുപ്പിലെ സ്വദേശിവത്ക്കരണ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. സൗദി തൊഴില്‍ മന്ത്രാലയത്തിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിനോദ സഞ്ചാര മേഖലയിലെ എക്‌സികൂട്ടീവ് ജോലികളും നേതൃസ്ഥാനങ്ങളുമടക്കം ഉന്നത തസ്തികകളാണ് സൗദിവത്ക്കരിക്കുക. ദേശീയ വിനോദസഞ്ചാര മാനവ വിഭവ വികസന പ്രോജക്ട് ഇതിനായുള്ള പദ്ധതി തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം, മാനവ വിഭവ വികസന ഫണ്ട്, സ്വകാര്യ മേഖല പങ്കാളികള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ സ്വദേശി നിരക്ക് 22.9 ശതമാനമാണ്. അടുത്ത വര്‍ഷത്തോടെ ഇത് 23.2 ശതമാനമോ, അതില്‍ കൂടുതലോ ആയി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.