LiveTV

Live

Saudi Arabia

പ്രതിരോധമേഖലയില്‍ സഹകരണം ശക്തിപ്പെടുത്താൻ സൗദി- യു.എ.ഇ ധാരണ  

പ്രതിരോധമേഖലയില്‍ സഹകരണം ശക്തിപ്പെടുത്താൻ സൗദി- യു.എ.ഇ ധാരണ  

സുരക്ഷാ മേഖലയിലെ സഹകരണം ശക്​തിപ്പെടുത്താൻ സൗദിയും യു.എ.ഇയും തമ്മിൽ ധാരണ. അബൂദബിയിൽ ചേർന്ന എമിറേറ്റ്​സ്​, സൗദി സുരക്ഷാ സമിതിയുടേതാണ്​ തീരുമാനം.

ഇൻറലിജൻസ്​ വിവരങ്ങൾ ഫലപ്രദമായി കൈമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംയുക്​ത സമിതി ചർച്ച ചെയ്​തു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്​. ജനറൽ സൈഫ്​ അബ്​ദുല്ല അൽ സഫാർ യു.എ.ഇ സംഘത്തിന്​ നേതൃത്വം നൽകി. സൗദി ആഭ്യന്തര സഹമന്ത്രി ഡോ. നാസർ ബിൻ അബ്​ദുൽ അസീസ്​ അൽ ദൗദിന്റെ സാരഥ്യത്തിലാണ്​ സൗദി സംഘം. വിവിധ തുറകളിൽ വിപുല സഹകരണം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ്​ പ്രധാനമായും ചർച്ച ചെയ്​തത്​. പൊലിസ്​ സേനയുടെ സംയുക്​ത സഹകരണ കാര്യങ്ങളും ചർച്ചയിൽ ഉയർന്നു വന്നു. ഗൾഫ്​ മേഖലയിലെ സുപ്രധാന രാജ്യങ്ങൾ എന്ന നിലക്ക്​ ആഭ്യന്തര സുരക്ഷാ രംഗങ്ങളിൽ സംയുക്​ത നടപടികൾക്ക്​ ഏറെ പ്രാധാന്യമുണ്ടെന്ന്​ സൗദി സംഘാംഗങ്ങൾ വ്യക്​തമാക്കി.