LiveTV

Live

Saudi Arabia

നിക്ഷേപക സൗഹൃദ രാഷ്ട്രങ്ങളില്‍ ലോകതലത്തില്‍ രണ്ടാം സ്ഥാനം സൗദിക്ക്

യു.എസ് ന്യൂസ് ഏജന്‍സിയുടേതാണ് കണക്ക്.

നിക്ഷേപക സൗഹൃദ രാഷ്ട്രങ്ങളില്‍ ലോകതലത്തില്‍ രണ്ടാം സ്ഥാനം സൗദിക്ക്

വിദേശനിക്ഷേപത്തിന് ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രങ്ങളില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്. അമേരിക്കയിലെ ന്യൂസ് ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് നിക്ഷേപക സൗഹൃദ രാഷ്ട്രമായി സൗദിയെ തെരഞ്ഞെടുത്തത്.

ഏഴായിരിത്തിലധികം നിക്ഷേപകരെയും സാമ്പത്തിക വിദഗ്ദരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയിലാണ് സൗദിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയാണ് ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചത്. അറുപത്തിയെട്ടായിരത്തി മുന്നൂറ്റി എണ്‍പത് കോടി ഡോളര്‍ ആഭ്യന്തര ഉല്‍പ്പാദനമുള്ള ശക്തമായ സമ്പദ് വ്യവസ്ഥയും ഭൂമി ശാസ്ത്രപരമായുള്ള മികച്ച സ്ഥാനവും സൗദിക്ക് മുന്‍ഗണന നല്‍കുന്നതിന് നിക്ഷേപകര്‍ക്ക് പ്രേരകമായതായി സര്‍വ്വേ വ്യക്തമാക്കുന്നു. അഴിമതി മുക്തം, സാമ്പത്തിക ഭദ്രത, സംരഭകത്വം, നികുതി, നിപുണരായ തൊഴിലാളികള്‍, സാങ്കേതി വിദ്യ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യങ്ങളിലെയും നിക്ഷേപാനുകൂല സാഹചര്യം വിലയിരുത്തിയത്. നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമീപ കാലത്ത് സൗദി അറേബ്യ നടപ്പാക്കിയിരുന്നു. ഇതും സര്‍വ്വേയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് കാരണമായതായി വ്യക്തമാക്കുന്നു.