LiveTV

Live

Saudi Arabia

ഹജ്ജ്-ഉംറ; തീര്‍ഥാടകര്‍ക്കായുള്ള താമസസ്ഥലങ്ങളിലെ പരിശോധന ആരംഭിച്ചു

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനമാണ് വ്യവസ്ഥകള്‍

ഹജ്ജ്-ഉംറ; തീര്‍ഥാടകര്‍ക്കായുള്ള താമസസ്ഥലങ്ങളിലെ പരിശോധന ആരംഭിച്ചു

മക്കയില്‍ തീര്‍ഥാടകരെ താമസിപ്പിക്കാനായി അപേക്ഷ സമര്‍പ്പിച്ച കെട്ടിടങ്ങളില്‍ ഹജ്ജ്-ഉംറ മന്ത്രാലയം പരിശോധന ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സുരക്ഷക്കും ശുചിത്വത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് ഇത്തവണ പരിശോധന. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമേ താമസിപ്പിക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയുള്ളൂ.

സുരക്ഷ, ശുചിത്വം, പ്രാഥമിക സൗകര്യങ്ങള്‍ മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ട ചെറുതും വലുതുമായ എല്ലാ സൗകര്യങ്ങളും കെട്ടിടങ്ങളില്‍ നിര്‍ബന്ധമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനമാണ് വ്യവസ്ഥകള്‍.

തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കെട്ടിടങ്ങളിലുണ്ടെന്ന് പരിശോധകര്‍ ഉറപ്പ് വരുത്തും. പോയ വര്‍ഷങ്ങളില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഘടകങ്ങളും സുരക്ഷാ സംവിധാനങ്ങളും മാത്രം കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

എന്നാല്‍ ഇത്തവണ പേപ്പര്‍ ടൗവ്വല്‍, ഗാര്‍ബേജ് ബിന്നുകള്‍, ബെഡ് ഷീറ്റുകള്‍, ഫര്‍ണിച്ചറുകള്‍, തുടങ്ങി ചെറുതും വലുതുമായ എല്ലാ ഘടകങ്ങളും സൂക്ഷ്മ പരിശോധന നടത്തി ഉറപ്പാക്കിയ ശേഷം മാത്രമേ താമസിപ്പിക്കാനായി അനുമതി നല്‍കുകയുള്ളൂ. വിശദമായ പരിശോധന നടത്തേണ്ടതിനാല്‍ ഇത്തവണ വളരെ നേരത്തെ തന്നെ പരിശോധന ആരംഭിച്ചിട്ടുണ്ട്.