LiveTV

Live

Saudi Arabia

യു.എസില്‍ സൗദിക്ക് വനിത അംബാസിഡര്‍

സൗദി അറേബ്യയുടെ പുതിയ യു.എസ് അംബാസിഡറായി പ്രിന്‍സസ് റീമാ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഔദ്യോഗികമായി ചുമതലയേറ്റു.

യു.എസില്‍ സൗദിക്ക് വനിത അംബാസിഡര്‍

സൗദി അറേബ്യയുടെ പുതിയ യു.എസ് അംബാസിഡറായി പ്രിന്‍സസ് റീമാ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഔദ്യോഗികമായി ചുമതലയേറ്റു. രാജ്യത്ത് സ്ത്രീ ശാക്തീകരണ രംഗത്ത് നേതൃപരമായി പങ്ക് വഹിച്ച വ്യക്തിയാണ് പ്രിന്‍സസ് റീമാ ബിന്‍ത് ബന്ദര്‍. ആദ്യമായാണ് ഒരു വനിതയെ യു.എസ് അംബാസിഡറായി സൗദി നിയമിക്കുന്നത്.

റിയാദിലെ യമാമ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സല്‍മാന്‍ രാജാവിന് മുമ്പാകെയാണ് ഔദ്യോഗികമായി ചുമതലയേറ്റത്. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പകരക്കാരനായാണ് പ്രിന്‍സസ് റീമ നിയമിതയായത്. യു.എസിന് പുറമെ ആസ്‌ത്രേലിയ, കാമറൂണ്‍, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അംബാസിഡര്‍മാരെ കൂടി ചടങ്ങില്‍ നിയമിച്ചു.

പ്രിന്‍സസ് റീമയുടെ പിതാവ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഇരുപത്തി രണ്ട് വര്‍ഷത്തോളം യു.എസ്. അംബാസിഡറായി ചുമതല വഹിച്ചിട്ടുണ്ട്. പഠനവും കുട്ടികാലവും യു.എസിലാണ് പൂര്‍ത്തിയാക്കിയത്. വാഷിംഗ് ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഉപമേധാവിയായിരുന്നു പ്രിന്‍സസ് റീമ.