LiveTV

Live

Saudi Arabia

വിഷു ആഘോഷിച്ച് സൗദി പ്രവാസികളും

സൗദിയിലെ മലയാളികളും സമൃദ്ധമായി വിഷു ആഘോഷിച്ചു

വിഷു ആഘോഷിച്ച് സൗദി പ്രവാസികളും

സൗദിയിലെ മലയാളികളും സമൃദ്ധമായി വിഷു ആഘോഷിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങിയ പഴങ്ങളും പച്ചക്കറികളും നിരത്തി വിഷു കണിയൊരുക്കിയും സമൃദ്ധമായ സദ്യ ഉണ്ടുമാണ് കുടുംബങ്ങളുമൊത്ത് താമസിക്കുന്ന പ്രവാസി മലയാളികള്‍ വിഷു ആഘോഷിച്ചത്.

പ്രവൃത്തി ദിനമായതിനാല്‍ പലര്‍ക്കും ജോലി സ്ഥലത്ത് വെച്ച് തന്നെയാണ് വിഷു സദ്യയും ആഘോഷവും. ചിലര് വൈകിയാണെങ്കിലും ജോലി കഴിഞ്ഞും സ്‌കൂള്‍ വിട്ടും വീട്ടിലെത്തി വിഷു ആഘോഷിച്ചു. നിതാഖാത്തും ലെവിയും കാരണം നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ വര്‍ഷങ്ങളായി കുടുംബവുമൊത്ത് വിഷു ആഘോഷിച്ച പലര്‍ക്കും ഇത്തവണ ആഘോഷത്തിന് നിറം മങ്ങി. ചിലര്‍ കുടുംബത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടു വന്നാണ് വിഷുവിന് ആഘോഷമൊരുക്കിയത്.അവധി ദിനങ്ങള്‍ നോക്കി ആഘോഷങ്ങള്‍ കൊണ്ടാടുന്നതാണ് പ്രവാസികളുടെ പതിവ്. വിവിധ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന വിഷു ആഘോഷങ്ങള്‍ക്ക് വാരാന്ത്യം വരെ കത്തിരിക്കേണ്ടി വരും.