LiveTV

Live

Saudi Arabia

രാജ്യത്തേക്ക് മടങ്ങാനാവാതെ സൗദിയില്‍ ഉള്ള മുഴുവന്‍ സുഡാനി തീർത്ഥാടകർക്കും സൗകര്യമൊരുക്കും- സല്‍മാന്‍ രാജാവ്

രാജ്യത്തേക്ക് മടങ്ങാനാവാതെ സൗദിയില്‍ ഉള്ള മുഴുവന്‍ സുഡാനി തീർത്ഥാടകർക്കും സൗകര്യമൊരുക്കുമെന്ന് സൽമാൻ രാജാവ്

രാജ്യത്തേക്ക് മടങ്ങാനാവാതെ സൗദിയില്‍ ഉള്ള മുഴുവന്‍ സുഡാനി തീർത്ഥാടകർക്കും സൗകര്യമൊരുക്കും- സല്‍മാന്‍ രാജാവ്

രാജ്യത്തേക്ക് മടങ്ങാനാവാതെ സൗദിയില്‍ ഉള്ള മുഴുവന്‍ സുഡാനി തീർത്ഥാടകർക്കും സൗകര്യമൊരുക്കുമെന്ന് സൽമാൻ രാജാവ് നിർദ്ദേശിച്ചു. സൈനിക അട്ടിമറിയെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളും അതിർത്തികളും അടച്ചത് മൂലം സ്വദേശത്തേക്ക് മടങ്ങാനാവാതെ കുടുങ്ങിയ തീർഥാടകർക്കാണ് സൗകര്യo ഒരുക്കുക.

സ്വദേശത്തേക്ക് മടങ്ങാനാകതെ കഴിയുന്ന മുഴുവന്‍ തീർഥാടകർക്കും താമസസൗകര്യം അടക്കം ആവശ്യമായ എല്ലാ സഹായങ്ങളും ഉംറ സർവീസ് കമ്പനികള്‍ നല്‍കും. ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ ആവശ്യപ്പെട്ടു. സുഡാനിലേക്കുള്ള വിമാനസർവീസുകൾ സൗദിയും ഫ്ലൈനാസും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. വിമാനക്കമ്പനി ഓഫീസുകളും തുറമുഖങ്ങളുമായും ബന്ധപ്പെട്ട് തീർഥാടകർക്ക് മടക്കയാത്രക്ക് പുതിയ ബുക്കിംഗ് ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണം. ഖർത്തൂമിലേക്കും പോർട്ട് സുഡാനിലേക്കും മാണ് സൗദിയ സർവീസുകൾ നടത്തുന്നത്. സുഡാൻ പ്രസിഡണ്ട് ഒമർ അൽ ബഷീറിനെ വ്യാഴാഴ്ച സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയിരുന്നു. മൂന്നുമാസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.