LiveTV

Live

Saudi Arabia

യു.എ.യില്‍ മഴ തുടരുന്നു; റാസല്‍ഖൈമ വെള്ളകെട്ടില്‍

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ഇന്നലെ രാത്രി പെയ്ത മഴയില്‍ വെള്ളക്കെട്ടിന്റെ പിടിയിലാണ് റാസല്‍ഖൈമ. വടക്കന്‍ എമിറേറ്റുകളി‍ല്‍ ഇന്ന് രാത്രിയും മഴ തുടരുകയാണ്.

യു.എ.യില്‍ മഴ തുടരുന്നു; റാസല്‍ഖൈമ വെള്ളകെട്ടില്‍

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ഇന്നലെ രാത്രി പെയ്ത മഴയിലെ വെള്ളക്കെട്ടിന്റെ പിടിയിലാണ് റാസല്‍ഖൈമ. വടക്കന്‍ എമിറേറ്റുകളി‍ല്‍ ഇന്ന് രാത്രിയും മഴ തുടരുകയാണ്. ജബൈല്‍ ജൈസില്‍ കുടുങ്ങിപോയ നൂറുകണക്കിന് വിനോദസഞ്ചാരികളെ ഹെലികോപ്റ്ററിലും മറ്റുമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടി വന്നു. വെള്ളത്തില്‍ കുടുങ്ങി നിരവധി വാഹനങ്ങള്‍ പെരുവഴിയിലായി. ഇന്ന് പകല്‍ സമയത്ത് മഴ വിട്ടു നിന്നെങ്കിലും രാത്രി വീണ്ടും സജീവമായി. റാസല്‍ഖൈമയില്‍ റോഡില്‍ നിന്ന് പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനും ഗതാഗതം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.