LiveTV

Live

Saudi Arabia

പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കാന്‍ സൗദി 

അടുത്ത അഞ്ച് വര്‍ഷത്തിനകം വിദേശങ്ങളിലേക്ക് പാചക വാതകം കയറ്റി അയക്കുന്ന രാഷ്ട്രമായി സൗദി അറേബ്യ മാറുമെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനിയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു

 പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കാന്‍ സൗദി 

അഞ്ച് വര്‍ഷത്തിനകം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക് പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി. സൗദിയിലെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ ജി.സി.സി രാഷ്ട്രങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി വാതക മേഖലയില്‍ ആഗോള തലത്തില്‍ വന്‍ ശക്തിയായി മാറാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനകം വിദേശങ്ങളിലേക്ക് പാചക വാതകം കയറ്റി അയക്കുന്ന രാഷ്ട്രമായി സൗദി അറേബ്യ മാറുമെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനിയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സൗദിയിലെ ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖലയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളായ കുവൈത്തിനെയും ഒമാനെയും ബന്ധിപ്പിക്കുമെന്നും ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ പ്രകൃതി വാതക മേഖലയിലും ആഗോള തലത്തില്‍ മുന്‍നിര കമ്പനിയായി മാറുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ ഗ്യാസ് വ്യവസായ മേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് വരികയാണെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. രണ്ടായിരത്തി മുപ്പതോടെ പ്രതിദിനം മൂന്നൂറ് കോടി ക്യുബിക് അടി ദ്രവീകൃത വാതകം കയറ്റി അയക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചെങ്കടലില്‍ ഗ്യാസ് പര്യവേക്ഷണത്തിന് സൗദി അരാംകോ അടുത്തിടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.