LiveTV

Live

Saudi Arabia

നിര്‍മ്മാണ മേഘലയില്‍ വിദേശ കമ്പനിയും; അറാദ സൗദിയില്‍ ഓഫീസ് തുറക്കും 

നിര്‍മ്മാണ മേഘലയില്‍ വിദേശ കമ്പനിയും; അറാദ സൗദിയില്‍ ഓഫീസ് തുറക്കും 

യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കമ്പനിയായ അറാദ സൗദിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സൗദിയിലെ നിര്‍മ്മാണ മേഖലയില്‍ സാന്നിദ്ധ്യമുറപ്പിക്കുകയാണ് അറാദ കമ്പനി. ഒരു വിദേശ രാജ്യത്ത് ഇത് ആദ്യമായാണ് കമ്പനി ഓഫീസ് തുറക്കുന്നത്.

സൗദി തലസ്ഥാനമായ റിയാദില്‍ ജൂണ്‍ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഓഫീസ് തുറക്കുവാനാണ് പദ്ധതി. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് ഘടനയുടെ തലസ്ഥാനമായതിനാലാണ് ഓഫീസിനായി റിയാദ് നഗരത്തെ പരിഗണിച്ചത്. കമ്പനിയുടെ ഷാര്‍ജയിലെ രണ്ട് കേന്ദ്രങ്ങളുടെ പ്രദര്‍ശന സ്യൂട്ട് കൂടി ഉള്‍കൊള്ളുന്നതായിരിക്കും ഓഫീസ്. വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നോളജി ഉപയോഗിച്ചാണ് സ്യൂട്ട് തയ്യാറാക്കുക.

അതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ പ്രോജക്ടുകള്‍ സഞ്ചരിച്ച് കാണുന്ന അനുഭൂതി സൃഷ്ടിക്കും. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന അന്താരാഷ്ട്ര റിയല്‍ എസ്‌റ്റേറ്റ് പ്രദര്‍ശന പരിപാടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സൗദിയില്‍ നിന്നുള്ള നിക്ഷേപകര്‍ തങ്ങളില്‍ ഏറെ സംതൃപ്തരാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 250ല്‍ അധികം യൂണിറ്റുകള്‍ വില്‍പ്പന നടത്തിയാതായും കമ്പനി അവകാശപ്പെട്ടു.