LiveTV

Live

Saudi Arabia

സൗദിയില്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പൈതൃക കമ്മീഷന്‍ പുനസംഘടിപ്പിക്കുന്നു

സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പുതിയ വകുപ്പുകള്‍ പ്രവര്‍ത്തിക്കുക

സൗദിയില്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പൈതൃക കമ്മീഷന്‍ പുനസംഘടിപ്പിക്കുന്നു

സൗദിയില്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പൈതൃക കമ്മീഷന്‍ പുനസംഘടിപ്പിക്കുന്നു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പൈതൃക കമ്മീഷന്‍ പുനസംഘടിപ്പിക്കുന്നത്. രാജ്യത്തെ കലാ സാംസ്‌കാരിക മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകളാക്കി തിരിച്ചത്.

മ്യൂസിയം, ചലചിത്ര പ്രദര്‍ശനം, ലൈബ്രറി, ഫാഷന്‍, സംഗീതം, പൈതൃകം, സാഹിത്യം, പ്രസിദ്ധീകരണം തുടങ്ങിയ പതിനൊന്ന് സ്വതന്ത്ര വകുപ്പുകളായാണ് പുതിയ സംവിധാനം നടപ്പിലാക്കുകയെന്ന് സംസ്‌കാരിക മന്ത്രാലയ വക്താവ് അബ്ദുല്‍ കരീം അല്‍ ഹമീദ് പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പുതിയ വകുപ്പുകള്‍ പ്രവര്‍ത്തിക്കുക.

രാജ്യത്തിന്റെ സംസ്‌കാരം നിലനിര്‍ത്തുന്നതിനും, വളര്‍ത്തുന്നതിനും പങ്കുവഹിക്കുക. ഉന്നതമായ ജീവിത നിലവാരം ഉണ്ടാക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സംഭവന നല്‍കുക തുടങ്ങിയ മൂന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ ഊന്നിയാണ് പ്രധാനമായും പരിപാടികള്‍ സംഘടിപ്പിക്കുക. കഴിഞ്ഞ മാസാവസാനം ചേര്‍ന്ന പ്രാദേശിക അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് പുതിയ തീരുമാനം. പുതിയ വകുപ്പുകള്‍ക്ക് കീഴില്‍ 27 സാംസ്‌കാരിക ഇവന്റുകള്‍ രാജ്യത്ത് സംഘടിപ്പിക്കാനും ധാരണയായി.