LiveTV

Live

Saudi Arabia

സൗദിയിലെ ആണവ റിയാക്ടറുകള്‍ക്ക് അനുമതി

യു.എസ് എനര്‍ജി അതോറിറ്റിയാണ് അനുമതി നല്‍കിയത്

സൗദിയിലെ ആണവ റിയാക്ടറുകള്‍ക്ക് അനുമതി

സൗദി അറേബ്യ ആരംഭിക്കാനിരിക്കുന്ന ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി. സൗദിയില്‍ പ്രഖ്യാപിച്ച ആറ് ന്യൂക്ലിയര്‍ പ്രൊജക്ടുകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്നതിനാണ് അനുമതി ലഭിച്ചത്.

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ പ്രഖ്യാപിച്ച ആണവ ഊര്‍ജ പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി. സൗദിയിലെ ആറും ജോര്‍ദാനിലെ രണ്ടും ആണവ റിയാക്ടറുകളുടെ നിര്‍മ്മാണത്തിനാണ് അമേരിക്ക അനുമതി നല്‍കിയത്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ വിവരം എനര്‍ജി സെക്രട്ടറി റിക്ക് പെരി ആണ് സ്ഥിരീകരിച്ചത്. അമേരിക്കന്‍ എനര്‍ജി അതോറിറ്റിക്കു മുമ്പില്‍ രണ്ടായിരത്തി പതിനേഴ് മുതല്‍ സമര്‍പ്പിക്കപ്പെട്ട അറുപത്തിയഞ്ച് അപേക്ഷളില്‍ മുപ്പത്തിയേഴ് എണ്ണത്തിന് അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് രാജ്യത്ത് ആദ്യമായി ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയത്. ഊര്‍ജ ആവശ്യത്തിനായുള്ള ആണവ റിയാക്ടറുകളാണ് രാജ്യത്ത് സ്ഥാപിക്കുക. ഇത് വഴി രാജ്യത്തിന്റെ വര്‍ധിച്ചു വരുന്ന ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് റിയാക്ടറുകള്‍ക്ക് തുടക്കം കുറിക്കുന്നത്.