LiveTV

Live

Saudi Arabia

പൊതുമര്യാദകൾ പാലിക്കാനുള്ള നിയമാവലിക്ക് സൗദി ശൂറ കൗൺസില്‍ അംഗീകാരം

മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും നിയമലംഘനമായി പരിഗണിക്കാവുന്നതാണ്

പൊതുമര്യാദകൾ പാലിക്കാനുള്ള നിയമാവലിക്ക് സൗദി ശൂറ കൗൺസില്‍ അംഗീകാരം

സൗദിയിൽ പൊതു മര്യാദകൾ പാലിക്കാനുള്ള നിയമാവലിക്ക് ശൂറ കൗൺസില്‍ അംഗീകാരം നല്കി. നിയമലംഘനം നടത്തുന്നവർക്ക് അർഹിക്കുന്ന ശിക്ഷയും പിഴയും നൽകണമെന്നും ശൂറാ ശിപാർശ ചെയ്‌തു.

പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് നിയമാവലി മുഖ്യമായും പരാമർശിക്കുന്നത്. മര്യാദക്കും രാജ്യത്തിന്റെ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണം, വസ്ത്രത്തിൽ സ്വഭാവ മര്യാദക്ക് നിരക്കാത്ത ചിത്രങ്ങൾ ഉണ്ടായിരിക്കൽ എന്നിവ ശിക്ഷാര്‍ഹമായി പരിഗണിക്കും. പൊതു സ്ഥലങ്ങളിലെ ചുമരുകളിൽ പെർമിറ്റ്‌ കൂടാതെ എഴുതുന്നതും വരക്കുന്നതും ശിക്ഷാർഹമാണ്.

മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും നിയമലംഘനമായി പരിഗണിക്കാവുന്നതാണ്. പള്ളികളുടെ ആദരവിനും പവിത്രതക്കും നിലക്കാത്ത പെരുമാറ്റവും നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ, ഇലക്ട്രോണിക്, സാമൂഹ്യ മാധ്യമങ്ങളിലെ അപമര്യാദ പെരുമാറ്റവും നിയമത്തിൻറെ പരിധിയിൽ വരുമെന്ന് ശുറാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിക്കും.