LiveTV

Live

Saudi Arabia

വിനോദ സഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍; ഡിസംബറിനകം 14 ലക്ഷം തൊഴിലവസരങ്ങള്‍ സൗദിയിലുണ്ടാകും

വിനോദ സഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍; ഡിസംബറിനകം 14 ലക്ഷം തൊഴിലവസരങ്ങള്‍ സൗദിയിലുണ്ടാകും

സൗദിയില്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം പതിനാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ലണ്ടന്‍ ആസ്ഥാനമായ വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 11 ലക്ഷം തൊഴിലവസരങ്ങളാണ് പോയ വര്‍ഷം സൃഷ്ടിച്ചത്. ഈ വര്‍ഷം ഇത് പതിനാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് യു.എ.ഇ, ബഹറൈന്‍ എന്നി രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ കണക്കുകളാണിത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച കൗണ്‍സില്‍ പുറത്ത് വിടും. പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ബഹ്റൈനില്‍ 1,09,000 വും, യു.എ.ഇയില്‍ 7,53,000വും തൊഴിലവസരങ്ങള്‍ ഈ മേഖല സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 14.08 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എ.ഇയില്‍ 37.3 ബില്ല്യണ്‍ ഡോളറും ബഹ്റൈനില്‍ 3.9 ബില്ല്യണ്‍ ഡോളറുമായിരുന്നു അന്താരാഷ്ട്ര സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്.