LiveTV

Live

Saudi Arabia

സൗദിയിലെ ചില്ലറ വ്യാപാര മേഖല കരുത്താര്‍ജിക്കുന്നു

അടുത്ത വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റ് ബാലന്‍സ് ബഡ്ജറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു

സൗദിയിലെ ചില്ലറ വ്യാപാര മേഖല കരുത്താര്‍ജിക്കുന്നു

സൗദിയിലെ ചില്ലറ വ്യാപാര മേഖല കരുത്താര്‍ജിക്കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റീട്ടെയില്‍ മേഖലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുകയെന്നും സാമ്പത്തിക പഠന റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ചില്ലറ വ്യാപാര രംഗത്ത് നേരിട്ട പ്രതിസന്ധികള്‍ക്ക് കുറവ് വന്നിട്ടുണ്ട്. ചില്ലറ വ്യാപാര രംഗം ഈ വര്‍ഷം ഉണര്‍വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത് വര്‍ഷാവസാനത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയും സബ്‌സീഡികള്‍ പിന്‍വലിച്ചതുമെല്ലാം ഈ രംഗത്ത് പോയ വര്‍ഷം പ്രതിസന്ധികള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എന്നാല്‍ ഈ വര്‍ഷം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ലെവി നടപ്പിലാക്കിയതും വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചതും ഇതിന് സഹായകമാകും. രാജ്യത്തെ റീട്ടെയില്‍ മാര്‍ക്കറ്റുകള്‍ കൂടുതല്‍ സജീവമാകുന്നതിനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റ് ബാലന്‍സ് ബഡ്ജറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.