LiveTV

Live

Saudi Arabia

ഫാര്‍മസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കി സൗദി; തുടക്കത്തില്‍2 0 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കും  

ഫാര്‍മസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കി സൗദി; തുടക്കത്തില്‍2 0 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കും  

സൗദിയിലെ ഫാര്‍മസി മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു. ബിരുദ ധാരികളായ സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരം നല്‍കുക എന്നതാണ് ലക്ഷ്യം. തുടക്കത്തില്‍ 20 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

ഫാര്‍മസി ജോലികളില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കലാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നത്. മരുന്ന് നിര്‍മാണ കമ്പനികള്‍, മരുന്ന് ഇറക്കുമതി ഏജന്‍സികള്‍, വിതരണ കമ്പനികള്‍, മരുന്നു ഷാപ്പുകള്‍, മരുന്ന് വിതരണ രംഗത്തെ വിവിധ ഓഫീസുകള്‍ എന്നിവ സ്വദേശിവത്കരണത്തിന്റെ കീഴില്‍ വരുന്നതാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു സ്വദേശി എന്ന തോതില്‍ 20 ശതമാനമാണ് തുടക്കത്തില്‍ പ്രാബല്യത്തില്‍ വരിക. ഈ തോത് സ്ഥാപനത്തിന്റെ നിതാഖാത്ത് ഗണത്തില്‍ ഇനം തിരിക്കുന്നതില്‍ പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഫാര്‍മസി ബിരുദമെടുത്ത സ്വദേശികളുടെ തൊഴിലില്ലായ്മക്ക് ഇതിലൂടെ പരിഹാരം കാണാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.