LiveTV

Live

Saudi Arabia

ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെന്ന് സൗദി ഐക്യരാഷ്ട്രസഭയെ അറിയിച്ചു

ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി  അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെന്ന് സൗദി  ഐക്യരാഷ്ട്രസഭയെ അറിയിച്ചു

ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി മക്കയിലും മദീനയിലും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. സൗദി ശൂറ കൗണ്‍സിലിലും മറ്റു പ്രധാനമേഖലകളിലും ഭിന്നശേഷിക്കാര്‍ നേതൃത്വസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രിസിഡണ്ട് ഡോ. ബന്ധര്‍ അല്‍ ഐബാനാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയെ അറിയിച്ചത്. സൗദിയിലെ ഭിന്ന ശേഷിക്കാര ശാക്തീകരിക്കുവാനുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കും. പരാശ്രയം കൂടാതെ മികച്ച ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ വിദ്യാഭ്യാസവും ഉപകരണങ്ങളും തൊഴിലവസരങ്ങളും ലഭ്യമാക്കും.

സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും പ്രധാന മത-ചരിത്ര കേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനാകും വിധം പൊതുഗതാഗത സംവിധാനവും നവീകരിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും ഭിന്നശേഷിക്കാരായ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പോയവര്‍ഷം 70 മില്ല്യണ്‍ റിയാലാണ് ഭിന്നശേഷിക്കാരുടെ അസോസിയേഷനുകള്‍ക്കും എന്‍.ജി.ഒ കള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യ വ്യാപകമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.