LiveTV

Live

Saudi Arabia

അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കി സൗദി; പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി

അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കി സൗദി; പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി

സൗദിയില്‍ സ്വകാര്യമേഖലയില്‍ ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവത്കരിക്കും. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ പൂർത്തിയാകും വിധം ഘട്ടം ഘട്ടമായാണ് പദ്ധതി.

അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലുമായി രാജ്യത്ത് 1,70,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ മേഖലയില്‍ ആകെ ജോലി ചെയ്യുന്നത് 4800 ഓളം സൗദികള്‍ മാത്രമാണ്. 2022ഓടെ ഇരുപതിനായിരത്തോളം (20,165) അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവത്കരിക്കാനാണ് പുതിയ നീക്കം. പ്രതിവര്‍ഷം 2016 തൊഴിലുകള്‍ വീതം നാല് വര്‍ഷം കൊണ്ട് 20,165 തസ്തികകളാണ് സൗദിവത്ക്കരിക്കുക. ഇതിനാവശ്യമായ രീതിയിലുള്ള നിയമങ്ങള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും. മാനവ വികസന നിധിയും, സൗദി ഓര്‍ഗനൈനേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ്‌സും തൊഴില്‍ സാമുഹിക വികസന മന്ത്രാലയും ഇതിനായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനാണ് ധാരണ.