LiveTV

Live

Saudi Arabia

സൗദി ചലച്ചിത്ര മേളക്ക് നാളെ തുടക്കം; ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥി

സൗദി ചലച്ചിത്ര മേളക്ക് നാളെ തുടക്കം; ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥി

സൗദി ചലച്ചിത്ര മേളക്ക് നാളെ ദമ്മാമില്‍ തുടക്കമാകും. നാല്‍പ്പത് ചിത്രങ്ങള്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ നാലാം ദിനത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ദമ്മാം ദഹ്‌റാനിലെ കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചറല്‍ സെന്ററാണ് ദേശീയ ചലച്ചിത്ര മേളക്ക് വേദി. ആറു ദിനങ്ങളിലായി ലോക സിനിമാ രംഗത്തെ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും. മുഖ്യാതിഥിയായി ഞായറാഴ്ച്ച രാത്രിയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പങ്കെടുക്കും. ആദ്യമായാണ് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൗദി അറേബ്യയുടെ ഔദ്യോഗിക പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത്. സിനിമാ തിരക്കഥ വിഭാഗങ്ങളിലായി 340 എന്‍ട്രികളാണ് മല്‍സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ തെരഞ്ഞെടുത്ത നാല്‍പ്പത് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.