LiveTV

Live

Saudi Arabia

റിയാദ് കേന്ദ്രീകരിച്ച് നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ

പദ്ധതി നടപ്പാക്കുന്നത് 86 ബില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍, എഴുപതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും  

റിയാദ് കേന്ദ്രീകരിച്ച് നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി  അറേബ്യ

റിയാദ് കേന്ദ്രീകരിച്ചുള്ള നാല് ഭീമൻ പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. 86 ബില്യൻ റിയാല്‍ മുതൽ മുടക്കിലുള്ളതാണ് പദ്ധതികൾ. ഇത് ആരംഭിക്കുന്നതോടെ എഴുപതിനായിരം തൊഴിലവസരങ്ങൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കിംങ് സൽമാൻ പാർക്ക്, ഗ്രീൻ റിയാദ്, സ്പോർട്സ് ലൈൻ, റിയാദ് ആർട്ട് എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികൾ. പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്ത സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പദ്ധതികൾ വിശദീകരിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പദ്ധതി യാഥാർഥ്യമാവുമ്പോൾ റിയാദ് നഗരത്തിന്റെ പച്ചപ്പ് 16 ഇരട്ടി വർധിക്കും. 75 ലക്ഷം മരങ്ങൾ നടല്‍, 1000 തുറന്ന വേദികള്‍, 135 കിലോമീറ്റർ സ്പോർട്സ് ലൈൻ, സൈക്കിൾ, കുതിര സവാരി, നടത്തം എന്നിവക്ക് പ്രത്യേക പാതകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുക. സൗദി വിഷൻ 2030 ഭാഗമായാണ് പുതിയ പദ്ധതികള്‍.