LiveTV

Live

Saudi Arabia

സൗദി സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങുന്നു

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് തൊഴിലോട് കൂടിയ പരിശീലനം ഹദഫ് സംഘടിപ്പിക്കുന്നത്

സൗദി സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങുന്നു

സൗദി തൊഴിൽ മന്ത്രാലയം നടപ്പിലാക്കി വരുന്ന സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങുന്നു. അഞ്ച് തൊഴിലുകളിൽ 2258 പേർക്കാണ് അവസരം. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫണ്ടിന്റേതാണ് പ്രഖ്യാപനം.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് തൊഴിലോട് കൂടിയ പരിശീലനം ഹദഫ് സംഘടിപ്പിക്കുന്നത്. ഇത്തരം പരിശീലകർക്കുള്ള വേതനം ഹദഫ് നൽകും. രാജ്യത്തെ വൻകിട സ്ഥാപനങ്ങളുടെ സഹകരണവും ഹദഫ് തേടിയിട്ടുണ്ട്.

തഖാത് വ്യവസ്ഥയുടെ കീഴിലുള്ള പരിശീലനത്തിന്റെ താംഹീർ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മൂന്ന് മുതൽ ആറ് മാസം വരെ നീളുന്ന പരിശീലനമാണ് നൽകുക. മാർക്കറ്റിങ് സ്പെഷലിസ്റ്റ്, എച്.ആർ സ്പെഷലിസ്റ്റ്, അഡ്‌മിൻ അസിസ്റ്റന്റ്, അക്കൗണ്ടന്‍റ്, കസ്റ്റമർ സർവീസ് എന്നീ തസ്തികകളിലാണ് തുടക്കത്തിൽ പരിശീലനം. കൂടുതൽ ജോലികളിലേക്ക് പരിശീലനം വ്യാപിപ്പിക്കും