സൗദിയില്‍ ടൂറിസം മേഖലയെ ബന്ധിപ്പിച്ച് ഹെലികോപ്ടര്‍ സര്‍വീസിന് തുടക്കമായി
ആഡംബര ടൂറിസത്തിന്റെ സാധ്യത പരിഗണിച്ചും വ്യോമ ഗതാഗത മേഖലയുടെ വികസനം ലക്ഷ്യമിട്ടുമാണ് പദ്ധതി

സൗദി അറേബ്യയില്‍ ടൂറിസം മേഖലകളെ ബന്ധിപ്പിച്ച് ഹെലികോപ്ടര്‍ സര്‍വീസിന് തുടക്കമായി. രാജ്യത്തെ ആഡംബര ടൂറിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. യാത്രാ വിമാനത്തിന്റെ സ്വഭാവത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് സേവനം. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 151 ബില്യണ്‍ ഡോളാറാണ് പ്രാരംഭ മുതല്‍ മുടക്ക്. ആഡംബര ടൂറിസത്തിന്റെ സാധ്യത പരിഗണിച്ചും വ്യോമ ഗതാഗത മേഖലയുടെ വികസനം ലക്ഷ്യമിട്ടുമാണ് പദ്ധതി.
ടൂറിസ്റ്റുകള്‍ക്ക് നഗരങ്ങളില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് എളുപ്പം എത്തിചേരുന്നതിനും ഇത് സഹായിക്കും. പുതിയ പദ്ധതിയിലൂടെ രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിന് വേഗത കൂട്ടും. പദ്ധതി സമ്പദ്ഘടനക്കും മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.