LiveTV

Live

Saudi Arabia

സൗദിയില്‍ ഭീകരവാദത്തിനെതിരായ സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യുണിവേഴ്‌സിറ്റിയും ഇരു ഹറം ഭരണകാര്യ മേധാവിയും തമ്മിലാണ് ധാരണപത്രം

സൗദിയില്‍ ഭീകരവാദത്തിനെതിരായ സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും

സൗദിയില്‍ ഭീകരവാദത്തിനെതിരായ സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സെന്റര്‍ ഫോര്‍ മോഡറേഷനും ഇരു ഹറം കാര്യമേധാവിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പുവെച്ചത്.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യുണിവേഴ്‌സിറ്റിയും ഇരു ഹറം ഭരണകാര്യ മേധാവിയും തമ്മിലാണ് ധാരണപത്രം. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിനായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

കൂടാതെ ഭീകരതക്കെതിരെ ഇരു കക്ഷികളും സഹകരിച്ചുകൊണ്ട് വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടത്താനും ധാരണയായിട്ടുണ്ട്. സംയുക്ത ശാസ്ത്ര ഗവേഷണം നടത്തി ഭൗതിക അവബോധം വര്‍ദ്ധിപ്പിക്കുകയും അത് വഴി സമൂഹത്തെ സംരക്ഷിക്കുന്നതിനാവശ്യമായ വിവിധ പദ്ധതികളാവിഷ്‌കരിക്കാനും പദ്ധതിയുണ്ട്.