LiveTV

Live

Saudi Arabia

നിലവിലുള്ള സകാത്ത്, ടാക്സ് ശേഖര വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ സൗദി; കുറവ് വരുത്തുന്ന തുക സകാത്ത് ഫണ്ടിലേക്ക് കൈമാറും   

നിലവിലുള്ള സകാത്ത്, ടാക്സ് ശേഖര വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ സൗദി; കുറവ് വരുത്തുന്ന തുക സകാത്ത് ഫണ്ടിലേക്ക് കൈമാറും   

സൗദിയില്‍ നിലവിലുള്ള സകാത്ത്, ടാക്സ് ശേഖര വ്യവസ്ഥയില്‍ അടുത്ത വര്‍ഷം മുതല്‍ ഇളവ് വരുത്തും. ഇളവ് വരുത്തുന്ന തുക സര്‍ക്കാര്‍ തന്നെ സകാത്ത് ഫണ്ടിലേക്ക് അടക്കും. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് പുതിയ നീക്കം.

സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സകാത്ത്-ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് ചട്ടം. ഓരോ വര്‍ഷവും നിശ്ചിത ശതമാനം നികുതിയും സകാത്തും അടക്കുകയും വേണം. ഇതിന്റെ കര്‍ശനമായ വ്യവസ്ഥകളില്‍ ഇളവ് വരുത്താനാണ് ഭരണകൂടത്തിന്റെ പദ്ധതി. രാജ്യത്തെത്തുന്ന നിക്ഷേപകര്‍ക്കും മറ്റും നല്‍കുന്ന സഹായത്തിനും സേവനത്തിനുമുള്ള നികുതികളും ടാക്സും ഇനി ഭരണകൂടം തന്നെ അടക്കും. വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കലാണ് ലക്ഷ്യം. അടുത്ത വര്‍ഷം മുതലാണ് പുതിയ ഇളവുകള്‍ നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്താനാവുക.