LiveTV

Live

Saudi Arabia

സൗദി ജല സമ്മേളനത്തിന് ഞായറാഴ്ച്ച തുടക്കമാവും

ലോകത്ത് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണ് സൗദി അറേബ്യ

സൗദി ജല സമ്മേളനത്തിന് ഞായറാഴ്ച്ച തുടക്കമാവും

സൗദി അറേബ്യയുടെ ജല സമ്പത്ത് വര്‍ധിപ്പിക്കാനും ഉപഭോഗം കുറക്കാനും ലക്ഷ്യമിട്ടുള്ള ജല സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. റിയാദ് ഫെയര്‍ മോണ്ട് ഹോട്ടലിലാണ് സമ്മേളനം.

സൗദിയില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ ഭൂരിഭാഗവും എത്തുന്നത് കടല്‍വെള്ളം ശുദ്ധീകരിച്ചതാണ്. ഇതര മേഖലകളിലെ ജലസാന്നിധ്യം താരതമ്യേന കുറവാണ്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണ് സൗദി അറേബ്യ.

ജല ഉപഭോഗം കുറക്കാനുള്ള വഴികളും കൂടുതല്‍ ജല സാന്നിധ്യ മേഖലകള്‍ കണ്ടെത്തലും ഫോറത്തിന്റെ ലക്ഷ്യമാണ്. ജല ഉപഭോഗം കുറക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളടക്കം പരിചയപ്പെടുത്തുന്ന എക്സിബിഷനാണ് പ്രധാന ആകര്‍ഷണം.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. ഈ മേഖലയിലെ ആഗോള കമ്പനികളുണ്ട് സമ്മേളനത്തിന്. ആഗോള താപനമടക്കമുള്ള കാര്യങ്ങള്‍ ഫോറം ചര്‍ച്ച ചെയ്യും.