LiveTV

Live

Saudi Arabia

കശോഗിയുടെ കൊലപാതകം; വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട് കോടതി

ഒക്ടോബര്‍ രണ്ടിനായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകം

കശോഗിയുടെ കൊലപാതകം; വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട് കോടതി

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതക്കേസില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൌണ്‍സിലിനെ സൗദി അറിയിച്ചു. സൗദി മനുഷ്യാവകാശ കമ്മീഷന്‍ തലവനാണ് ജനീവയില്‍‌ കാര്യങ്ങള്‍ വിശദീകരിച്ചത്. രാജ്യത്ത് അനധികൃത തടവു കേന്ദ്രങ്ങളുണ്ടെന്ന ആരോപണവും സൗദി തള്ളി.

ഒക്ടോബര്‍ രണ്ടിനായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകം. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നടന്ന സംഭവത്തില്‍ 11 പേര്‍ വിചാരണ നേരിടുന്നുണ്ട്. സംഭവത്തില്‍ വേണ്ട നടപടികളെല്ലാം സ്വീകരിച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ ബന്ദര്‍ അല്‍ ഐബാന്‍ പറഞ്ഞു.

വിഷയം അന്തര്‍ദേശീയ വിഷയമായി കാണിക്കാനുള്ള നീക്കത്തെ അദ്ദേഹം തള്ളി. സൗദിയിലെ അന്യായ തടവു കേന്ദ്രങ്ങളുണ്ടെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ഖശോഗി വധക്കേസില്‍ അഞ്ചു പേര്‍ക്ക് പ്രോസിക്യൂഷന്‍ നേരത്തെ വധശിക്ഷാ ശിപാര്‍ശ നല്‍കിയിരുന്നു.