LiveTV

Live

Saudi Arabia

സ്വകാര്യ മേഖലയില്‍ കൃത്യമായി ശമ്പളം നല്‍കുന്നതിനുള്ള പദ്ധതിയുമായി സൗദി  

പുതിയ സംവിധാനത്തിലൂടെ കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനാവും

സ്വകാര്യ മേഖലയില്‍ കൃത്യമായി ശമ്പളം നല്‍കുന്നതിനുള്ള പദ്ധതിയുമായി സൗദി  

സൗദി സ്വകാര്യമേഖലയിൽ ശമ്പളം കൃത്യമായി നൽകുന്ന സ്ഥാപങ്ങളെ കണ്ടെത്താൻ തൊഴിൽ മാത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. മുഴുവൻ ജോലിക്കാർക്കും ശമ്പളം നൽകുന്നതിൽ കൃത്യത പാലിക്കുന്ന സാക്ഷ്യപത്രം ഓൺലൈൻ വഴി ലഭിക്കുന്നതാണ് പുതിയ സംവിധാനം.

തൊഴിൽ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. നേരത്തെ നടപ്പാക്കിയ വേതന സുരക്ഷ നിയമം സ്ഥാപനങ്ങൾ കണ്ടെത്തലും പുതിയ സംവിധാനത്തിൻറെ ലക്ഷ്യമാണ്. ശമ്പളം കൃത്യമായി നൽകുന്ന സ്ഥാപനങ്ങളിലേക്ക് സ്വദേശികളെ ആകർഷിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.

ഓൺലൈൻ വഴി പ്രിൻറ് എടുക്കുന്ന സാക്ഷ്യപത്രത്തിന് രണ്ട് മാസത്തെ കാലാവധിയാണുണ്ടാവുക. സാക്ഷ്യപത്രം ഓൺലൈൻ വഴി ലഭിക്കാൻ രണ്ട് നിബന്ധനകളാണുള്ളത്. കഴിഞ്ഞ മൂന്ന് മാസം മുഴുവൻ ജോലിക്കാർക്കും ശമ്പളം കൃത്യമായി കൊടുത്തിരിക്കുക, വേതന സുരക്ഷ നിയമത്തെക്കുറിച്ച് പരാതി ഉണ്ടാവാതിരിക്കുക എന്നിവയാണ് നിബന്ധനകൾ.

പുതിയ സംവിധാനത്തിലൂടെ കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.