LiveTV

Live

Saudi Arabia

വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ്

വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സൗദി ഊര്‍ജ്ജ  മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ്

വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സൗദി ഊര്‍ജ്ജ വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ്. പ്രതിദിനം പത്ത് ലക്ഷത്തോളം ബാരല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും സൗദി ഊര്‍ജ മന്ത്രി പറഞ്ഞു.

ദിനേന എഴുപത് മുതല്‍ എണ്‍പത് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതി വാതകവും രാജ്യം കയറ്റി അയക്കുന്നതായി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ സാറ്റോര്‍പ്പ് ആസ്ഥാനവും സദാറ കമ്പനി ഫാക്ടറിയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മുഴുവന്‍ നിക്ഷേപകര്‍ക്കും അവസര സമത്വം ഉറപ്പ് നല്‍കുന്നുണ്ട്. സൗദിയിലെ നിക്ഷേപ സാഹചര്യം ഏറ്റവും മികച്ചതാക്കി മാറ്റാന്‍ ഇത് സഹായിക്കും. സൗദി വ്യവസായ മേഖല വൈകാതെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. വലിയ തോതിലുള്ള വിപുലീകരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് സാറ്റോര്‍പ്പും സദാറ കമ്പനിയും ആലോചിക്കുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. സൗദി അരാംകോക്ക് 65 ശതമാനവും ഫ്രഞ്ച് കമ്പനിയായ ടോട്ടലിന് 35 ശതമാനവും ഓഹരി പങ്കാളിത്തമുള്ള സാറ്റോര്‍പ്പ് കമ്പനിക്ക് കീഴില്‍ പ്രതിദിനം നാല് ലക്ഷത്തി അറുപതിനായിരം ബാരല്‍ ക്രൂഡ് ഓയിലാണ് സംസ്‌കരിക്കുന്നത്.