ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജ്ജ്- ഉംറ ടെര്‍മിനലില്‍ രണ്ടാംഘട്ട കണ്ട്രോള് ആന്റ് ഓപ്പറേഷന് റൂം ഉല്‍ഘാടനം ചെയ്തു

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജ്ജ് ഉംറ ടെര്‍മിനലില്‍ രണ്ടാംഘട്ട കണ്ട്രോള് ആന്റ് ഓപ്പറേഷന് റൂം ഉല്‍ഘാടനം ചെയ്തു. തീര്‍ത്ഥാടകരുടെ യാത്ര നടപടികള്‍ വേഗത്തിലാക്കുന്നതിനും സേവനങ്ങള്‍ മികച്ചതാക്കുന്നതിനും വേണ്ടിയാണിത്. ജിദ്ദ മേഖല ഹജ്ജ്-ഉംറ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉല്‍ഘാടനം.
ജിദ്ദ മേഖല ഹജ്ജ്-ഉംറ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവി എഞ്ചിനീയര്‍ മര്വാന് സുലൈമാനിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉല്‍ഘാടനം. തീര്‍ത്ഥാടകര്‍ക്കും ഹജ്ജ്-ഉംറ മേഖലയില്‍ സേവനങ്ങളിലേര്പ്പെടുന്നവര്ക്കുമിടയിലെ വിവര കൈമാറ്റം എളുപ്പമാക്കുന്നതിനും പ്രശ്നങ്ങളും പരാതികളും വേഗത്തില്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണിത്. കണ്ട്രോള് റൂമിലൂടെ ഹജ്ജ്-ഉംറ സേവന രംഗത്തുള്ള വകുപ്പുകളുമായി വേഗത്തില്‍ ബന്ധപ്പെടാനാകുമെന്ന് മന്ത്രാലയ ഓഫീസ് മേധാവി പറഞ്ഞു. സേവന പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും ഇതുവഴി സാധിക്കും. തീര്‍ത്ഥാടകരുടെ പോക്കു വരവുകള്‍, ബസുകളുടെ നീക്കം, യാത്രാ നടപടികള്‍ തുടങ്ങിയവ അറിയാനും സേവനങ്ങള്‍ മികച്ചതാക്കാനും കാത്തിരിപ്പ് കുറക്കാനും ഇത് സഹായിക്കുമെന്നും അദ്ധേഹം പറഞ്ഞു.