LiveTV

Live

Saudi Arabia

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ കരാര്‍ ഓണ്‍ലെെന്‍ വഴിയക്കുന്നു

നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ ഭീമൻ കമ്പനികളിലാണ് ആദ്യം പ്രബല്യത്തിൽ വരിക

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ കരാര്‍ ഓണ്‍ലെെന്‍ വഴിയക്കുന്നു

സൗദി സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കാനുള്ള പദ്ധതി ഏപ്രിൽ ഏഴ് മുതൽ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം. പുതിയ കരാർ രീതിയെക്കുറിച്ച് തൊഴിൽ മന്ത്രാലയം വിദഗ്ദരിൽ നിന്ന് അഭിപ്രായം തേടി.

തൊഴിൽ മന്ത്രാലയത്തിൻറെ https://mlsd.gov.sa/ar/webform വെബ്സൈറ്റ് വഴിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ ഭീമൻ കമ്പനികളിലാണ് ആദ്യം പ്രബല്യത്തിൽ വരിക. 3000 ന് മുകളിൽ ജോലിക്കാറുള്ള സ്ഥാപനങ്ങളിൽ ഏപ്രിൽ ഏഴിന് പദ്ധതി ആരംഭിക്കും. 500 നും 3000 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തിൽ മെയ് ആറോടെ ഓൺലൈൻ നീക്കം ആരംഭിക്കണം.

50 നും 500 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തിൽ ജൂലൈ നാല് മുതലാണ് പുതിയ സംവിധാനം നടപ്പാക്കുക. ഡിസംബർ അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഓൺലൈൻ സംവിധാനത്തിന് കീഴിലാകണം. 50ന് താഴെ ജോലിക്കാരുള്ള സ്ഥാപനത്തിൽ ആഗസ്ത് മൂന്ന് മുതൽ ഓൺലൈൻ കരാർ നടപ്പാക്കിത്തുടങ്ങും.

തൊഴിലുടമ, തൊഴിലാളി എന്നിവരുടെ അവകാശം പൂർണമായും സംരക്ഷിക്കുന്നതിനും സുതാര്യത കാത്തുസൂക്ഷിക്കുന്നതിനുമാണ് തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.