LiveTV

Live

Saudi Arabia

സ്വകാര്യ മേഖലയില്‍ നിന്ന് പതിമൂന്നര ലക്ഷം പേർ ജോലി വിട്ടതായി സൗദി

സ്വകാര്യ മേഖലയില്‍ നിന്ന് പതിമൂന്നര ലക്ഷം പേർ ജോലി വിട്ടതായി സൗദി

കഴിഞ്ഞ വര്‍ഷം സൗദി സ്വകാര്യ മേഖലയില്‍ നിന്ന് പതിമൂന്നര ലക്ഷം പേർ ജോലി വിട്ടതായി ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇൻഷുറൻസ്‌ അറിയിച്ചു. ഇതില്‍ പത്തര ലക്ഷം പേര്‍ വിദേശികളാണ്.

2017 അവസാനത്തിൽ 99,30,000 ജോലിക്കാരുണ്ടായിരുന്നത് 2018 അവസാനിക്കുമ്പോൾ 85,90,000 പേരായി കുറഞ്ഞിട്ടുണ്ടെന്നാണ് ഗോസിയുടെ കണക്ക്.

2017 അവസാനത്തിലെ കണക്കനുസരിച്ച 79,50,000 വിദേശി ജോലിക്കാരാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ 2018 അവസാനിക്കുമ്പോൾ ഇത് 69 ലക്ഷമായി കുറഞ്ഞു. സ്വദേശി വനിതകളുടെ എണ്ണത്തിലും 2018ൽ 63,300 പേരുടെ കുറവുണ്ടായിട്ടുണ്ട്. 2017 ൽ 6,06,000 സ്വദേശി വനിതകൾ ജോലിയിലുണ്ടായപ്പോൾ 2018 ൽ അത് 5,42,700 ആയി കുറഞ്ഞിട്ടുണ്ട്.

അതേസമയം വിദേശി വനിതാ ജോലിക്കാരുടെ എണ്ണം 2018 ൽ വർധിച്ചതായും ഗോസി വ്യക്തമാക്കി. 2017 ൽ 2,11,700 ആയിരുന്ന വിദേശി വനിതാ ജോലിക്കാരുടെ എണ്ണം 2018 അവസാനിക്കുമ്പോൾ 2,14,200 ആയി വർധിച്ചിട്ടുണ്ട്.