LiveTV

Live

Saudi Arabia

എഞ്ചിനിയിറിംഗ് കൗണ്‍സില്‍ പരിശോധന; കണ്ടെത്തിയത് രണ്ടായിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍

സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടി പിടിക്കപ്പെട്ടാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയുമാണ് നിലവിലുള്ളത്

എഞ്ചിനിയിറിംഗ് കൗണ്‍സില്‍ പരിശോധന; കണ്ടെത്തിയത് രണ്ടായിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍

കഴിഞ്ഞ വര്‍ഷം സൗദി എഞ്ചിനിയറിംഗ് കൗണ്‍സില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കണ്ടെത്തിയത് രണ്ടായിരത്തോളം വ്യാജ എഞ്ചിനിയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍. മൂന്ന് ലക്ഷത്തേളം സര്‍ട്ടിഫിക്കറ്റുകളില്‍ നടത്തിയ പരിശോധനിയിലാണ് ഇത്ര എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയത്.

സൗദിയില്‍ ജോലി ചെയ്യുന്ന എഞ്ചിനിയറിംഗ് ബിരുദധാരികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തുന്ന ഏജന്‍സിയാണ് സൗദി എഞ്ചിനിയറിംഗ് കൗണ്‍സില്‍. കൗണസിലിന്റെ അംഗീകാരം നേടിയവര്‍ക്ക് മാത്രമാണ് രാജ്യത്ത് എഞ്ചിനിയറിംഗ് മേഖലയില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളത്.

കഴിഞ്ഞ വര്‍ഷം കൗണ്‍സിലിനു മുന്നിലെത്തിയത് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം അപേക്ഷകള്‍. ഇവയുടെ സൂക്ഷ പരിശോധനിയില്‍ രണ്ടായിരത്തി അറുപത്തി രണ്ട് പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇവയില്‍ 51 എണ്ണം വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ളവയാണ്. ബാക്കിയുള്ളവ കൗണ്‍സില്‍ നര്‍ദ്ദേശിക്കുന്ന കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും മുഖേന നേടിയതുമാണെന്ന് കണ്ടെത്തി.

രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടി പിടിക്കപ്പെട്ടാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയുമാണ് നിലവിലുള്ളത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടുകയുമാണ് ചെയ്യുക.