LiveTV

Live

Saudi Arabia

ലോക വന്‍ശക്തി രാഷ്ട്രങ്ങളില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് സൗദി

സാമ്പത്തിക, രാഷ്ട്രീയ സൈനിക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാന നിര്‍ണ്ണയം

ലോക വന്‍ശക്തി രാഷ്ട്രങ്ങളില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് സൗദി

ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ പഠനത്തില്‍ ഒന്‍പതാമതാണ് സൗദി അറേബ്യയുടെ സ്ഥാനം. രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസവും സൗദി വളര്‍ച്ച രേഖപ്പെടുത്തി.

ഈ വര്‍ഷത്തെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി ഒമ്പതാം സഥാനത്തെത്തിയിരികുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം യു.എസ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ്. ചൈന, ജര്‍മ്മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

പെന്‍സ്വില്‍വാനിയ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ പഠനത്തിലൂടെയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണ്ണയിച്ചത്. സാമ്പത്തിക, രാഷ്ട്രീയ സൈനിക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാന നിര്‍ണ്ണയം. കൂടാതെ അന്താരാഷ്ട്ര ബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുക്കുവാനുള്ള ശക്തിയും വേഗതയും പ്രതിസന്ധികളെ നേരിടുവാനുള്ള കഴിവും പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്.

വിദേശ നാണ്യശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യമാണ് സൗദി. ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം 51,000 കോടി ഡോളറായി ഉയര്‍ന്നിരുന്നു. സൈനികാവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ മൂന്നാം സ്ഥാനവും സൗദിക്കാണ്.