LiveTV

Live

Saudi Arabia

സൗദിയില്‍ മാരിട്ടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു

സൗദി തുറമുഖ അതോറിറ്റിയും സൗദി കസ്റ്റംസും ചേര്‍ന്നാണ് മാരിട്ടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്

സൗദിയില്‍ മാരിട്ടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു

സൗദി തുറമുഖങ്ങളിലെ ചരക്ക് നീക്ക സംവിധാനങ്ങളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട് മാരിട്ടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. ഈ മാസം പതിനൊന്ന്, പന്ത്രണ്ട് തിയ്യതികളില്‍ റിയാദില്‍ വെച്ചാണ് കോണ്‍ഗ്രസ് ചേരുക. ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന രാജ്യത്ത് നിന്നുള്ള പ്രമുഖ കമ്പനികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും.

സൗദി തുറമുഖ അതോറിറ്റിയും സൗദി കസ്റ്റംസും ചേര്‍ന്നാണ് മാരിട്ടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ നടപ്പിലാക്കുന്ന നവീന സംവിധാനങ്ങളുടെയും ആശയങ്ങളുടെയും ഭാഗമായി കൂടിയാണ് കോണ്‍ഗ്രസ്. രാജ്യത്തെ പ്രമുഖ കമ്പനികളായ ബഹരി, സൗദി അരാംകോ, തുറമുഖ വകുപ്പ് തുടങ്ങിയവര്‍ ഈ രംഗത്തെ അത്യാധുനികവും നൂതനവുമായ സംരഭങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തെ തുറമുഖങ്ങളിലൂടെയുള്ള ചരക്ക് ഗതാഗത സംവിധാനം മെച്ചപ്പെടുത്തി അത് മുഖേന രാജ്യാന്തര തലത്തിലും അന്താരാഷ്ട്രതലത്തിലും സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതാണ് മാരിടൈം കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി മേധാവി അഹമ്മദ് അല്‍ ഹഖ്ബാനി പറഞ്ഞു. രാജ്യത്തെ ചരക്ക് ഗതാഗത സംവിധാനം ശക്തിപ്പെടുത്തി അത് വഴി സൗദി അറേബ്യയെ ലോക തലത്തിലുള്ള ചരക്ക് നീക്ക മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമാണ് മാരിടൈം കോണ്‍ഗ്രസെന്ന് ബഹരി സി.ഇ.ഒ അബ്ദുള്ള അല്‍ ദുബൈകിയും പറഞ്ഞു. എണ്ണ വാതക കയറ്റുമതി മേഖലയില്‍ തദ്ദേശസ്ഥാപനങ്ങളെ വളര്‍ത്തുന്നതിനും ഈ മേഖലയില്‍ കടുത്ത മല്‍സരം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സൗദി അരാംകോ പദ്ധതികളാവിഷ്‌കരിക്കുക