LiveTV

Live

Saudi Arabia

ജിദ്ദയില്‍ പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നു

സ്വദേശി ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്

ജിദ്ദയില്‍ പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നു

ജിദ്ദയിലെ വിവിധ പ്രദേശങ്ങളിൽ പുതുതായി ഫാക്ടറികൾ ആരംഭിക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ അറുപത് ഫാക്ടറികളാണ് ആരംഭിക്കുക. സ്വദേശി ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് എഴുപത്തി അഞ്ചാം വാർഷികാഘോഷ വേദിയിൽ ചേംബർ വ്യവസായ ബോർഡ് വിഭാഗം മേധാവി ഇബ്രാഹിം ബാറ്റർജിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. 'വ്യവസായ മേഖലയിൽ നേതാക്കൾക്കുള്ള പ്രതീക്ഷ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ നഗരസഭയുമായും സൗദി വ്യവസായ സ്ഥാപനജംഗമ അതോറിറ്റിയുമായും സഹകരിച്ചായിരിക്കും ഫാക്ടറികൾ ആരംഭിക്കുക. നിലവിലെ വ്യവസായ മേഖലകളിൽ നിന്നും മാറി ജിദ്ദയിലെ വിവിധ ജില്ലകളിൽ അനുയോജ്യമായ സ്ഥലങ്ങളിലായിരിക്കും പുതിയ ഫാക്ടറികൾ. നിശ്ചിത അളവുകളിൽ പരിസ്ഥിതിക്കു ഇണങ്ങുന്ന രീതിയിലായിരിക്കും ഇവയുടെ നിർമാണം.

ജിദ്ദയില്‍ പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നു

ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും രണ്ട് വീതം 30 ജില്ലകളിലായി 60 ഫാക്ടറികളാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഫാക്ടറികളിലും 30 വീതം തൊഴിൽ അവസരങ്ങൾ ഉണ്ടാവും. പ്രധാനമായും സ്വദേശി വനിതകൾക്ക് തൊഴിലവസരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. വസ്ത്രങ്ങൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഭക്ഷ്യ വസ്തുക്കൾ മുതലായവയാണ് ഫാക്ടറികളിലൂടെ ഉൽപ്പാദിപ്പിക്കുക. പുതിയ തീരുമാനത്തെ വ്യവസായ രംഗത്തെ പ്രമുഖർ സ്വാഗതം ചെയ്തു. പാരമ്പരാഗത വ്യവസായികൾക്കപ്പുറം ഈ രംഗത്തേക്ക് കടന്നു വരാൻ പുതുതലമുറയിലെ യുവാക്കൾക്കിടയിൽ ബോധവൽക്കരണം അനിവാര്യമാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മനുഷ്യ വിഭവ ശേഷിക്കുറവ്, എണ്ണമേഖലയിലെ നിരക്കുവർധന, അപ്രതീക്ഷിതമായി നിലവിൽ വരുന്ന തീരുമാനങ്ങൾ മുതലായവ വ്യവസായ മേഖലക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതായും ചിലർ പങ്കുവെച്ചു.