LiveTV

Live

Saudi Arabia

മക്കയില്‍ റമദാനെ വരവേല്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു

റമദാന്‍ സീസണിൽ മുൻവർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുല്‍ തീർഥാടകരാണ് ഇത്തവണ എത്തുക

മക്കയില്‍ റമദാനെ വരവേല്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു

മക്കയില്‍ റമദാനെ വരവേല്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു. തീർഥാടകരുടെ സേവനം കുറ്റമറ്റതാക്കുന്ന നടപടികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ പരിശോധിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർദേശിച്ചു.

റമദാന്‍ സീസണിൽ മുൻവർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുല്‍ തീർഥാടകരാണ് ഇത്തവണ എത്തുക. ഇരു ഹറമുകളിലുമായി 75 ലക്ഷം ഉംറ തീർഥാടകർ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർഥാടകരുടെ സുരക്ഷക്കും കൂടുതൽ സൌകര്യങ്ങള്‍ക്കും വേണ്ട ഒരുക്കങ്ങള്‍ വിവിധ വകുപ്പുകൾക്ക് കീഴില്‍ ആരഭിച്ചുകഴിഞ്ഞു. സേവനത്തിനായി 12000 ജോലിക്കാരും ശുചീകരണത്തിനായി 876 ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മക്കയിലെ 58ഓളം തുരങ്കങ്ങളുടെ അറ്റക്കുറ്റ പണികൾ പൂർത്തിയാക്കുo. ഹറമിനടുത്ത താത്കാലിക നിരീക്ഷകരായി 400 പേരെ നിയോഗിക്കുo. തീർഥാടകരുടെ സുരക്ഷക്കായി പതിനായിരം താല്‍കാലിക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. സീസണിലെ ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയം പ്രതേക കമറ്റിയെ നിയോഗിച്ചിട്ടുണ്ട്.