LiveTV

Live

Saudi Arabia

സൗദിയില്‍ തദ്ദേശ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സുകളുടെ കാലാവധി നീട്ടി 

സൗദിയില്‍ തദ്ദേശ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലാവധി അഞ്ച് വര്‍ഷമായി നീട്ടി 

സൗദിയില്‍ തദ്ദേശ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സുകളുടെ കാലാവധി നീട്ടി 

സൗദിയില്‍ തദ്ദേശ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലാവധി അഞ്ച് വര്‍ഷമായി നീട്ടി. വകുപ്പ് മന്ത്രിയുടേതാണ് ഉത്തരവ്. നിലവില്‍ ഒരു വര്‍ഷമാണ് ലൈസന്‍സ് കാലാവധി.

സൗദിയിൽ തദ്ദേശ ഭരണ മന്ത്രാലയം സ്ഥാപങ്ങൾക്ക് നൽകുന്ന ബലദിയ ലൈസൻസിന്റെ കാലാവധി അഞ്ച് വർഷം വരെ നീട്ടാൻ വകുപ്പിന്റെ താത്കാലിക ചുമതല വഹിക്കുന്ന വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അൽഖസ്‌ബി ഉത്തരവിറക്കി. സ്ഥാപനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് കാലാവധി നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രിയുടെ ഉത്തരവിറങ്ങി ഒരു മാസത്തിന് ശേഷമാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വരിക.

ഇതനുസരിച്ചു മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള ബലദിയ ലൈസൻസ് എടുക്കാൻ സ്ഥാപന ഉടമകൾക്ക് സാധിക്കും. കാലാവധി ദൈർഘ്യത്തിനനുസരിച്ചാണ് ലൈസൻസിന് പണമടക്കേണ്ടത്. ഓരോ വർഷവും ലൈസൻസ് പുതുക്കുക എന്ന പ്രയാസം ഇതോടെ ഇല്ലാതാവും. തദ്ദേശ ഭരണ മന്ത്രാലയം, മുനിസിപ്പാലിറ്റി, ബലദിയ എന്നിവയുടെ കീഴിലുള്ള സ്ഥാപങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമായിത്തീരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.