LiveTV

Live

Saudi Arabia

അറേബ്യൻ ലോകത്ത്​ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയെ മെയിൽ പ്രഖ്യാപിക്കും

അറേബ്യൻ ലോകത്ത്​ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയെ മെയിൽ പ്രഖ്യാപിക്കും

അറേബ്യൻ ലോകത്ത്​ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയെ മെയിൽ പ്രഖ്യാപിക്കും. 4,022 ഇമറാത്തികളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട മിലിട്ടറി പൈലറ്റ്​ ഹസ്സ ആൽ മൻസൂറി, ശാസ്ത്രജ്ഞന്‍ സുൽത്താൻ ആൽ നിയാദി എന്നിവരിൽ ഒരാളായിരിക്കും റഷ്യൻ റോക്കറ്റായ സോയൂസ്​ എം.എസ്​ 15ൽ അന്താരാഷ്​ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക്​ കുതിക്കുക.

സെപ്​റ്റംബർ 25നാണ്​ ബഹിരാകാശ ദൗത്യമെന്ന്​​ ഹസ്സയും സുൽത്താനും ദുബൈ മുഹമ്മദ്​ ബിൻ റാശിദ്​ ബഹിരാകാശ കേന്ദ്രത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ​സ്​ഥിരീകരിച്ചു. യാത്രാ തീയതി നേരത്തെ റഷ്യൻ വാർത്താ ഏജൻസി 'സ്​പുട്​നിക്​' പുറത്തുവിട്ടിരുന്നു. ആദ്യ ബഹിരാകാശ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെടാത്തയാളെ ഭാവി ദൗത്യത്തിന്​ നിയോഗിക്കും. ആര്​ ആദ്യം ബഹിരാകാശത്ത്​ എത്തിയാലും ഞങ്ങൾ ഒരു ടീമാണെന്നും ഞങ്ങൾക്ക്​ ഒരേ ദൗത്യമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.

എട്ട്​ ദിവസമാണ്​ യു.എ.ഇ ബഹിരാകാശ യാത്രികൻ അന്താരാഷ്​ട്ര ബഹിരാകാശ കേന്ദ്രത്തിൽ ചെലവിടുക. ഒക്​ടോബർ മൂന്നിന്​​ ഭൂമിയിലേക്ക്​ മടങ്ങും. റഷ്യൻ കമാൻഡർ ഒലേഗ്​ സ്​ക്രിപോച്​ക, അമേരിക്കൻ ഫ്ലൈറ്റ്​ എൻജിനീയർ ക്രിസ്​ കാസിഡി എന്നിവരായിരിക്കും യു.എ.ഇ ബഹിരാകാശ യാത്രികന്റെ കൂടെയുണ്ടാവുക.

34കാരനായ ഹസ്സ ആൽ മൻസൂറി ഖലീഫ ബിൻ സായിദ്​ എയർ കോളജിൽനിന്ന്​ ഏവിയേഷൻ സയൻസിലും മിലിട്ടറി ഏവിയേഷനിലും ബിരുദം നേടിയിട്ടുണ്ട്​. 14 വർഷത്തെ മിലിട്ടറി ഏവിയേഷൻ പരിചയമുണ്ട്​. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പരിശീലന പരിപാടികളിൽ പങ്കെടുത്തു. ​സുൽത്താൻ ആൽ നിയാദി വിവര​ചോർച്ച തടയൽ സാങ്കേതികവിദ്യയിൽ ആസ്​​ട്രേലിയയിലെ ഗ്രിഫിത്​ സർവകലാശാലയിൽനിന്ന്​ പി.എച്ച്​.ഡി നേടിയിട്ടുണ്ട്​.